തിരുവനന്തപുരം-പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് (57) അന്തരിച്ചു. അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. നേരത്തെ പി.ഡി.പി വർക്കിംഗ് ചെയർമാനായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൌൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000ത്തിൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നസര്‍ മഅദനിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്.