Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടി വൈകിട്ട് ഇ.ഡിക്കുമുന്നില്‍ ഹാജരാകും

കൊച്ചി- ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് വൈകിട്ട്  എന്‍ഫോഴ്‌സ്മന്റ് ഡയരക്ടറേറ്റിനു (ഇ.ഡി) മുന്നില്‍ ഹാജരാകും.
തുടര്‍ച്ചയായി രണ്ടാം തവണ ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വൈകിട്ട് തന്നെ അദ്ദേഹം ഇ.ഡിക്കുമുന്നിലെത്തുമെന്ന സ്ഥിരീകരണം.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ഇബ്രാഹിം കുഞ്ഞിന് ലഭിച്ച കള്ളപ്പണം ചന്ദ്രിക അക്കൗണ്ട് വഴി വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈ വിഷയത്തില്‍ മുഈന്‍ അലി തങ്ങള്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ദല്‍ഹിയിലെ ഉദ്യോഗസ്ഥരാണ് കള്ളപ്പണം വെളുപ്പിച്ച കേസ് അന്വേഷിക്കുന്നത്. അതിനിടെ ഇ.ഡിക്ക് മുന്നില്‍ ഹാജാരാകാന്‍ തയ്യാറാകാത്ത കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നു. ഇങ്ങനെ പോയാല്‍ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നാണ് ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ.ഡി വരുമ്പോള്‍ സമുദായത്തിന്റെ നേരെയുള്ള വെടിയുതിര്‍ക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും ജലീല്‍ പറയുന്നു.

 

Latest News