VIDEO ജപ്പാനില്‍ പൊട്ടറ്റോ ചിപ്‌സുമായി ഗൂഗിള്‍; കാരണമുണ്ട്

ടോക്കിയോ-ജപ്പാനില്‍ ഗൂഗിള്‍ 10,000 പൊട്ടറ്റോ ചിപ്‌സ് വിതരണം ചെയ്തു. പിക്‌സല്‍ 6സീരീസ് സ്മാര്‍ട്ട് ഫോണിന്റെ പ്രചാരണത്തിനായാണ് കമ്പനി പുതുമയാര്‍ന്ന മാര്‍ഗം സ്വീകരിച്ചത്.
ഗൂഗിളിന്റെ സ്വന്തം ടെന്‍സര്‍ പ്രോസസറുമായി വരുന്ന സ്മാര്‍ട്ട് ഫോണാണ് പിക്‌സല്‍ 6സീരീസ്.
ഗൂഗിള്‍ സി.ഇ.ഒ ഈയിടെ നടന്ന കോണ്‍ഫറന്‍സില്‍ ടെന്‍സര്‍ ചിപ്‌സിനെ കുറിച്ച് പ്രസ്താവിച്ചിരുന്നു.
വ്യത്യസത് നിറങ്ങളിലുള്ള പാക്കറ്റ് ചിപ്‌സിനുവേണ്ടി ഗൂഗിള്‍ ജപ്പാന്‍ വെബ് സൈറ്റ് ആരംഭിച്ചതിനുപുറമെ ടി.വി പരസ്യങ്ങളും നല്‍കിയിരുന്നു. പിക്‌സല്‍ 6 സ്മാര്‍ട് ഫോണ്‍ ലഭ്യമാകുന്ന കളറുകളില്‍തന്നെയാണ് ചിപ്‌സ് പാക്കറ്റുകളും.

 

Latest News