Sorry, you need to enable JavaScript to visit this website.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരില്‍ കോവിഡ് ഗണ്യമായി കുറഞ്ഞെന്ന് പഠനം

വാഷിംഗ്ടണ്‍- ഫൈസര്‍-ബയോണ്‍ടെക് കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് 60 വയസ്സിനു മുകളിലുള്ളവരില്‍ കോവിഡ് അനുബന്ധ അസുഖങ്ങള്‍ ഗണ്യമായി കുറച്ചതായി പഠനം. ഇസ്രായിലിലാണ് പഠനം നടത്തിയത്.
കൂടുതല്‍ ഡോസ് സ്വീകരിച്ച് 12 ദിവസത്തിനുശേഷമാണ് സാധാരണ രണ്ടു ഡോസ് മാത്രം സ്വീകരിച്ചവരുമായി താരതമ്യം ചെയ്തത്. ബൂസ്റ്റര്‍ നല്‍കിയ ഗ്രൂപ്പില്‍ കോവിഡ് ബാധ മറ്റുള്ളവരെ അപേക്ഷിച്ച് 11 തവണയെങ്കിലും കുറവാണെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
അമേരിക്കയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കെ, പ്രസിഡന്റ് ബൈഡന്റെ കോവിഡ് മെഡിക്കല്‍ ഉപദേശകന്‍ ആന്റണി ഫൗച്ചി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഈ പഠനമാണ് മുന്നോട്ടുവെക്കുന്നത്. ഫൈസര്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കുമെന്ന് കരുതുന്ന ഫുഡ് ആന്റ് ഡ്രഗ് ഉപദേശകരുടെ യോഗത്തില്‍ ഇസ്രായില്‍ പഠനവും പ്രധാനമായും വിലയിരുത്തും.

 

Latest News