Sorry, you need to enable JavaScript to visit this website.

ഒരു സെക്കന്‍ഡില്‍ 579 പാസ്‌വേഡുകള്‍ ചോര്‍ത്തുന്നു; മൈക്രോസോഫ്റ്റില്‍ ഇനി പാസ്‌വേഡ് വേണ്ട

ഔട്ട്‌ലുക്ക് അടക്കമുള്ള അക്കൗണ്ടുകളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഇനി പാസ് വേഡുകള്‍ ആവശ്യമില്ലെന്ന് മൈക്രോസോഫ്റ്റ്.
മൈക്രോസോഫ്റ്റ് ഓതന്റികേറ്റര്‍, വിന്‍ഡോസ് ഹെലോ, സെക്യൂരിറ്റി കീ, വെരിഫിക്കേഷന്‍ കോഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാവുന്ന രീതിയാണ് വരുന്നത്.
2019 ല്‍ വിന്‍ഡോസ് 10 ലാണ് ആദ്യമായി പാസ് വേഡില്ലാത്ത സൈന്‍ ഇന്‍ ആരംഭിച്ചിരുന്നത്. വിന്‍ഡോസ് 10 ല്‍ വിന്‍ഡോസ് ഹെലോ ഫേസ്, ഫിംഗര്‍ പ്രിന്റ്,  പിന്‍ എന്നിവ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്.
മൈക്രോസോഫ്റ്റിന്റെ എല്ലാ അക്കൗണ്ടുകളില്‍നിന്നും ഇനി പാസ് വേഡുകള്‍ ഒഴിവാക്കാമെന്ന് ബ്ലോഗ് പോസ്റ്റില്‍ മൈക്രോസോഫ്റ്റ് അറിയിച്ചു. ഔട്ട്‌ലുക്ക്, വണ്‍ഡ്രൈവ്, മൈക്രോസോഫ്റ്റ് ഫാമിലി സേഫ്റ്റി തുടങ്ങി എല്ലാ ആപ്പുകളിലും പാസ് വേഡില്ലാതെ സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും.
ഓരോ സെക്കന്‍ഡിലും 579 പാസ് വേഡ് ഹാക്കിംഗുകളാണ് നടക്കുന്നതെന്നും  ഒരു വര്‍ഷം 1800 കോടി പാസ് വേഡ് ആക്രമണങ്ങള്‍ നടക്കുന്നുവെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

 

Latest News