കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

മദീന - കൊലക്കേസ് പ്രതിയായ ഈജിപ്തുകാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങിയിരുന്ന വിദേശ യുവതി ആയിശ മുസ്തഫ മുഹമ്മദ് അൽബർനാവിയെ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ പ്രതി ഉസാം മുഹമ്മദ് ഹിലാൽ അലി തെളിവ് നശിപ്പിക്കുന്നതിന് മൃതദേഹം കത്തിക്കുകയായിരുന്നു. മദീന പ്രവിശ്യയിലെ ജയിലിലാണ് പ്രതിക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Tags

Latest News