നീണ്ടൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു, എസ്.കെ.വി സ്‌കൂളിന് പുതിയ കെട്ടിടങ്ങള്‍

കോട്ടയം- ഏറ്റുമാനൂര്‍ നീണ്ടൂര്‍ എസ്.കെ.വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  ഹൈസ്‌കൂള്‍ വിഭാഗത്തിലേയും ഹയര്‍സെക്കണ്ടറി വിഭാഗത്തിലേയും കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  ഫലകം അനാച്ഛാദനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/09/15/whatsappimage2021-09-15at62936pm.jpeg
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. എച്ച്.എസ്.എസ് കെട്ടിടത്തിന് 2.19 കോടിയും പ്രൈമറി ബ്ലോക്കിന് ഒരു കോടിയും ചെലവഴിക്കും.
നീണ്ടൂര്‍ എസ്.എന്‍.ഡി.പി ശാഖാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനിത സൂസന്‍ തോമസ് സ്വാഗതം ആശംസിച്ചു.  പി.ടി.എ പ്രസിഡന്റ് ശശി കല്ലുവേലില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

 

Latest News