യു.പിയില്‍ മരിച്ചവര്‍ക്കും വാക്‌സിന്‍; കുത്തിവെച്ചത് മരിച്ച് നാല് മാസത്തിനുശേഷം

സര്‍ധാന- ഖബറടക്കി നാല് മാസത്തിനുശേഷം പെണ്‍കുട്ടിക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചതായി അധികൃതര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മീറത്ത് ജില്ലയിലെ സര്‍ധാന പ്രദേശത്ത് മരിച്ച ഫര്‍ഹ എന്ന പെണ്‍കുട്ടിക്കാണ് ഖബറടക്കി നാല് മാസത്തിനുശേഷം വാക്‌സിനേഷന്‍ നടത്തിയതായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ അറിയിച്ചത്.
ഫര്‍ഹയുടെ പേരില്‍ കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന് മൊബൈലില്‍ മെസേജ് ലഭിക്കുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് ഫര്‍ഹക്ക് കുത്തിവെപ്പ് നടത്തിയെന്നാണ് മെസേജ്.
മുനിസിപ്പല്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ പേരില്‍ നേരത്തെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് സി.എച്ച്.സിയിലെത്തിയ ഫര്‍ഹയുടെ സഹോദരന്‍ വസീം പറയുന്ന കാര്യം കേള്‍ക്കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന് പറയുന്നു. അതൊന്നും നോക്കാന്‍ സമയമില്ലെന്നും വേറെ ജോലി ഉണ്ടെന്നുമായിരുന്നു മറുപടി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കേട്ട ഭാവം നടിച്ചില്ലെന്ന് വസീം പറഞ്ഞു.

 

Latest News