Sorry, you need to enable JavaScript to visit this website.

സോനു സൂദിന്റെ സ്ഥലങ്ങളിലും ഓഫീസിലും ആദായ നികുതി റെയ്ഡ്

ന്യൂദല്‍ഹി- ബോളിവുഡ് നടന്‍ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഓഫീസിലും പരിശോധന നടത്തി ആദായ നികുതി വകുപ്പ്. മുംബൈയിലും ലഖ്നൗവില്‍ സോനുവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമുള്‍പ്പെടെ ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. കോവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത ബോളിവുഡിലെ ഈ സ്ഥിരം വില്ലന് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

ആദായനികുതി വകുപ്പിന്റെ പ്രവൃത്തിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷണമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂവെന്നും റെയ്ഡ് എന്ന് പറയാന്‍ കഴിയില്ലെന്നും ബി.ജെ.പി പ്രതികരിച്ചു.

എന്നാല്‍ ആദായനികുതി വകുപ്പിനെതിരേ വിമര്‍ശനങ്ങളുമായി ആംആദ്മി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു. ലക്ഷക്കണക്കിനാളുകള്‍ ആദരവോടെ കാണുന്ന ഒരാളെ ഇത്തരത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് പകപോക്കലാണെന്ന് രാജീവ് ഛദ്ദ പറഞ്ഞു. ശിവസേനയും വിമര്‍ശനവുമായി രംഗത്ത് വന്നു.

Latest News