Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

വനിതകൾക്കെതിരായ അതിക്രമങ്ങൾ

ദേശീയ തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധനയാണുണ്ടാകുന്നതെന്ന ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഈ വർഷം ആദ്യ എട്ട് മാസങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 46 ശതമാനം വർധനയുണ്ടായെന്നാണ് റിപ്പോർട്ട്. ഇതിൽ പകുതിയുമുണ്ടായത് യുപിയിലാണെന്നാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. ജനുവരി മുതൽ ഓഗസ്റ്റ് വരെ 19,953 പരാതികൾ വനിതാ കമ്മീഷന് ലഭിച്ചു. 2020 ലെ ഇതേ കാലയളവിൽ 13,618 പരാതികളാണ് ലഭിച്ചത്. ബലാത്സംഗം, ബലാത്സംഗ ശ്രമം- 1,022, സൈബർ കുറ്റകൃത്യങ്ങൾ  585 പരാതികളും ലഭിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ് 10,084.

വനിതാസംവരണ ബിൽ അവതരിപ്പിക്കപ്പെട്ടിട്ട് സെപ്റ്റംബർ 12 ന്്്് കാൽനൂറ്റാണ്ട്്് പൂർത്തിയായി. വനിതാസംഘടനകളും ഇടതു  പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളും ദീർഘകാലമായി നടത്തിപ്പോരുന്ന സമരത്തിന്റെ ഭാഗമായി സിപിഐ നേതാവ് ഗീതാമുഖർജിയുടെ കാർമികത്വത്തിലായിരുന്നു വനിതാ ബിൽ രൂപപ്പെട്ടത്. എന്നാൽ കാൽ നൂറ്റാണ്ടായിട്ടും അത് നിയമമായില്ലെന്നത് പുരോഗമന സമൂഹത്തിന് ഭൂഷണമല്ല. കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിനു കീഴിലായിരുന്ന ഘട്ടത്തിൽ തങ്ങളുടെ അധികാര പരിധിയിൽപെടുന്ന മേഖലകളിൽ, തദ്ദേശ പഞ്ചായത്ത് സ്ഥാപനങ്ങളിൽ ഉൾപ്പെടെ വനിതാസംവരണം നടപ്പിലാക്കുകയുണ്ടായി. 
തദ്ദേശ സ്ഥാപനങ്ങളിൽ അത് അമ്പതു ശതമാനമായിരുന്നു. എന്നാൽ അവതരിപ്പിക്കപ്പെട്ട സംവരണ നിയമം പോലും നടപ്പിലാക്കുന്നതിന് ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ മനസ്സു കാട്ടുന്നില്ലെന്നതുകൊണ്ടാണ് ഇപ്പോഴും വനിതാ സംവരണമെന്നത് ദേശീയ തലത്തിൽ മരീചികയായി തുടരുന്നത്. വനിതകളെ അധികാരത്തിന്റെ ശ്രേണിയിലെത്തിക്കുന്നതിനുള്ള വിമുഖതയ്‌ക്കൊപ്പമാണ് പല സംസ്ഥാനങ്ങളിൽ നിന്നും അവർക്കെതിരായ അതിക്രമത്തിന്റെ തുടർക്കഥകൾ ആവർത്തിക്കുന്നത്. ശാരീരികമായ അതിക്രമങ്ങൾക്കൊപ്പം തന്നെ വിശ്വാസത്തിന്റെ പേരിലുള്ള ശാരീരിക  മാനസിക പീഡനങ്ങളും പലരും നേരിടേണ്ടി വരുന്നുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ നിന്നുണ്ടായ ആരെയും വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന വാർത്ത അവയിലൊന്നായിരുന്നു.
ആധുനിക സമൂഹത്തിന് യോജിക്കാത്ത ഈ സംഭവം നടന്നത് ദാമോഹ് ജില്ലയിൽ ജബേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാനിയ ഗ്രാമത്തിലായിരുന്നു. 
നഗ്‌നരായ പെൺകുട്ടികളെ തവളയെ ചരടിൽകോർത്ത ദണ്ഡുമായി വീടുതോറും കയറിയിറങ്ങി ഭിക്ഷയെടുപ്പിക്കുകയായിരുന്നു. പെൺകുട്ടികളെ നഗ്നരായി നടത്തിച്ച് ഓരോ വീടുകളിൽ നിന്നും ധാന്യം ശേഖരിച്ച് ഭണ്ഡാരത്തിൽ സമർപ്പിച്ചാൽ മഴയുണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ നിന്നാണ് ഇത്തരമൊരു ദുരാചാരം നടന്നത്. യഥാർത്ഥത്തിൽ സ്ത്രീകൾക്കെതിരായും കുട്ടികൾക്കെതിരായുമുളള അതിക്രമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണിത്. സംഭവം വാർത്തയായതിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നേരത്തേയുണ്ടായ മറ്റു ചില സംഭവങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടായില്ലെന്നതുകൊണ്ട് തന്നെ കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കാനാവില്ല.
ഈ സംഭവം നടന്നതിന്റെ തുടർച്ചയായാണ് നിഷ്ഠുരമായ രണ്ട് അതിക്രമങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് പുറത്തു വന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് ദൽഹിയിലും കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ഹഥ്‌റാസിലും നടന്ന പീഡനങ്ങൾക്ക് സമാനമായിരുന്നു മുംബൈയിലെ സാക്കിനാക്കയിൽ മുപ്പതുകാരിക്കു നേരെ ഉണ്ടായത്. ബൈറാനി റോഡിൽ ഒരു വശത്തായി നിർത്തിയിട്ടിരുന്ന വാഹനത്തിലുള്ളിലാണ് യുവതി ക്രൂരമായി പീഡനത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് മുംബൈയിൽ പതിനാലുകാരി റെയിൽവേ സ്റ്റേഷനിൽ പീഡിപ്പിക്കപ്പെട്ടത്. സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ ശ്രീകാന്ത് ഗെയ്ക്വാദ് എന്ന മുപ്പത്തിയഞ്ചുകാരൻ റെയിൽവേ ക്വാർട്ടേഴ്‌സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എതിർപ്പു പ്രകടിപ്പിച്ച പെൺകുട്ടിയെ പ്രതി ചുറ്റിക ഉപയോഗിച്ച് അടിച്ചതിനാൽ തലയ്ക്കും പരിക്കേറ്റു.
ദേശീയ തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധനയാണുണ്ടാകുന്നതെന്ന ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഈ വർഷം ആദ്യ എട്ട് മാസങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 46 ശതമാനം വർധനയുണ്ടായെന്നാണ് റിപ്പോർട്ട്. ഇതിൽ പകുതിയുമുണ്ടായത് യുപിയിലാണെന്നാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. 
ജനുവരി മുതൽ ഓഗസ്റ്റ് വരെ 19,953 പരാതികൾ വനിതാ കമ്മീഷന് ലഭിച്ചു. 2020 ലെ ഇതേ കാലയളവിൽ 13,618 പരാതികളാണ് ലഭിച്ചത്. ബലാത്സംഗം, ബലാത്സംഗ ശ്രമം- 1,022, സൈബർ കുറ്റകൃത്യങ്ങൾ  585 പരാതികളും ലഭിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ് 10,084.
വനിതാ സംരക്ഷണ നിയമങ്ങളും അതു പ്രകാരമുള്ള ശിക്ഷകളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വനിതാ സംവരണത്തിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുന്നവയാണ് മേൽപറഞ്ഞ സംഭവങ്ങളും കണക്കുകളും. ലിംഗസമത്വവും ലിംഗനീതിയും ആഗ്രഹിക്കുന്നവരെല്ലാം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങണമെന്നാണ് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.

Latest News