Sorry, you need to enable JavaScript to visit this website.

കോവിഡ്; സൗദിയിൽ ഒരിടത്തും 25-ലേറെ രോഗികളില്ല

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 88 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 70 പേരുടെ രോഗം ഭേദമായി. ഏഴു രോഗികളാണ് മരിച്ചത്. ഒരിടത്തും 25 പുതിയ രോഗികളില്ല എന്നതാണ് ആശ്വാസം. റിയാദ് 22, മക്ക 18, മദീന 9, കിഴക്കൻ പ്രവിശ്യ 9, ജിസാൻ 6, അൽ കസീം 6, അസീർ 5, നജ്‌റാൻ 4, അൽ ജൗഫ് 2, ഹായിൽ 2, തബൂക്ക് 2, ഉത്തര അതിർത്തി 2, അൽ ബാഹ 1 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 2359 പേർ ചികിത്സയിലുള്ളതിൽ 449 പേർ പ്രത്യേക പരിചരണം അർഹിക്കുന്നവരാണ്.
 

Latest News