Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനം: കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി പരാതിക്കാരി

തിരുവനന്തപുരം-സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസിലെ പുതിയ അധികാര കേന്ദ്രമായ കെ.സി. വേണുഗോപാലിന് കുരുക്ക് മുറുകുന്നത് ആസ്വദിച്ചു എതിര്‍ഗ്രൂപ്പുകള്‍. പീഡന പരാതിയിലെ ഇര ഡിജിറ്റല്‍ തെളിവുകള്‍ സിബിഐ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്. കെ.സി. വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകള്‍ നല്‍കിയിരുന്നില്ല. കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. വിഷയം ചൂട് പിടിക്കുന്നത് കെ.സി.വേണുഗോപാലിനു വലിയ തിരിച്ചടിയായിരിക്കുകയാണ്.
കേരളത്തിലെ കോണ്‍ഗ്രസിലെ സമീപകാല സംഭവങ്ങള്‍ കെ.സി.വേണുഗോപാലിനു പാര്‍ട്ടിയില്‍ വലിയ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. എ ഐ ഗ്രൂപ്പുകളെ നോക്കുകുത്തിയാക്കി കെ സി പ്രബലനാവുന്നതും ഹൈക്കമാന്റില്‍ 'പിടി' കൂട്ടിയതും മറ്റു നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുളവാക്കിയിട്ടുണ്ട്. കെ സിയെ എങ്ങനെ മെരുക്കാമെന്നു കരുതിയിരിക്കവെയാണ് പഴയ പീഡന ക്കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മറ്റു നേതാക്കളും ഉള്ളതിനാല്‍ നേരിട്ടുള്ള നീക്കങ്ങള്‍ ഉണ്ടാവില്ലെങ്കിലും കെ സിയെ വീഴ്ത്താന്‍ പിന്നില്‍ നിന്നുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമാവുമെന്ന് ഉറപ്പാണ്. ഏതായാലും വിവാദം കത്തുന്നത് കെ സിക്കു സംഘടനാ തലത്തിലുള്ള സ്വാധീനത്തിനു തിരിച്ചടിയാകുമെന്നു ഉറപ്പാണ്

Latest News