അധികം ചോദ്യംവേണ്ട, വനിതകള്‍ക്ക് 400 കായിക ഇനങ്ങളുണ്ട്- താലിബാന്‍

കാബൂള്‍- താലിബാന്‍ ഒരു കായിക ഇനവും നിരോധിക്കില്ലെന്നും ഇസ്ലാമിക തത്ത്വങ്ങള്‍ അനുവദിക്കുന്ന ഏതു സ്‌പോര്‍ട്‌സിലും സ്ത്രീകള്‍ക്ക് പങ്കെടുക്കാമെന്നും അഫ്ഗാനിലെ പുതിയ സ്‌പോര്‍ട്‌സ് മന്ത്രി ബശീര്‍ അഹ്മദ് റുസ്തംസായി പറഞ്ഞു.
സ്‌പോര്‍ട്‌സിലെ വനിതാ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ത്രീകളെ കുറിച്ച് അധികം ചോദ്യങ്ങള്‍ വേണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സ്ത്രീകള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമല്ലെന്ന് താലിബാന്‍ കള്‍ചറല്‍ കമ്മീഷന്‍ വക്താവ് അഹ്മദുല്ലാ വാസിഖ് നേരത്തെ പറഞ്ഞിരുന്നു.

 

Latest News