ഉവൈസി ബി.ജെ.പിയുടെ അമ്മാവനെന്ന് രാകേഷ് ടിക്കായത്ത്

ഭാഗ്പത്- അഖിലേന്ത്യാ മജ്‌ലിസ് (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ അമ്മാവനാണെന്നും അവര്‍ ഒരു ടീമാണെന്നും ഭാരാതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്.
ബി.ജെ.പിയുടെ ചാച്ചാ ജാന്‍ അസദുദ്ദീന്‍ ഉവൈസി ഉത്തര്‍പ്രദേശില്‍ വന്നിരിക്കയാണ്. അദ്ദേഹം ബി.ജെ.പിയെ തെറിവിളിച്ചാല്‍ അവര്‍ ഒരിക്കലും കേസ് ഫയല്‍ ചെയ്യില്ല. അവര്‍ ഒരു സംഘമാണ്- ടിക്കായത്ത് പറഞ്ഞു.
നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കഴിഞ്ഞയാഴ്ച ഉവൈസി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നു.
യു.പി തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തക്ക മറുപടി നല്‍കണമെന്ന ആഹ്വാനവുമായി ടിക്കായത്തും രംഗത്തുണ്ട്. മോഡിയും ബി.ജെ.പി നേതാക്കളും കലാപകാരികളാണെന്ന് മുസഫര്‍നഗറില്‍ നൂറു കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത മഹാപഞ്ചായത്തില്‍ ടിക്കായത്ത് ആരോപിച്ചു.

 

Latest News