പാലാ ബിഷപ്പിന്റെ വർഗീയ പരാമർശത്തിനെതിരെ സഭ, പള്ളി ഇമാമുമായി ചേർന്ന് വാർത്താസമ്മേളനം

കോട്ടയം- പാലാ ബിഷപ്പിന്റെ വർഗീയ പരാമർശത്തിനെതിരെ കോട്ടയത്ത് സി.എസ്.ഐ മധ്യകേരള ഇടവകയുടെ വാർത്താ സമ്മേളനം. ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനാണ് പത്രസമ്മേളനം വിളിച്ചത്. സമീപ നാളുകളിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ട്് ചില കേന്ദ്രങ്ങളിൽനിന്ന് വരുന്ന പ്രസ്താവനക്കെതിരെയും മതമൈത്രി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയെ പറ്റിയും ബിഷപ്പിന് ചിലത് പറയാനുണ്ട് എന്ന് വ്യക്തമാക്കിയാണ് പത്രസമ്മേളനം വിളിച്ചത്. കോട്ടയം താഴത്തങ്ങാടി പള്ളിയിലെ ഇമാം ഷംസുദ്ദീൻ മന്നാനിയുമായി ചേർന്നാണ് വാർത്താ സമ്മേളനം വിളിച്ചത്. കോട്ടയം മുസ്ലിം ഐക്യവേദി കൺവീനർ കൂടിയാണ് മന്നാനി. 

Latest News