തിരുവനന്തപുരം- കോൺഗ്രസ് വിട്ട് ആരൊക്കെ പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ. കരുണാകരൻ പോയിട്ടുംകോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കവിഞ്ഞുവെന്നും പാർട്ടി വിട്ടവരൊന്നും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശൻ വ്യക്തമാക്കി. അർഹിക്കുന്നതിലും വലിയ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്ററിലേക്ക് പോകുന്നത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുത് എന്നാണ് പാഠം. ഒരു പാർട്ടി എന്നതിനപ്പുറം ആൾക്കൂട്ടമായി കോൺഗ്രസ് മാറാൻ പാടില്ലെന്നും സതീശൻ വ്യക്തമാക്കി.