Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

യുവതിയെ കൈയേറ്റം ചെയ്തവർ അറസ്റ്റിൽ


ഹായിൽ - ഹായിൽ നഗരത്തിൽ പൊതുസ്ഥലത്തു വെച്ച് യുവതിയുമായി വാക്കേറ്റമുണ്ടാക്കുകയും യുവതിയെ ആക്രമിക്കുകയും ചെയ്ത രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ഹായിൽ പോലീസ് വക്താവ് ലെഫ്. കേണൽ സാമി അൽശമ്മരി അറിയിച്ചു. സംഘം യുവതിയുമായി വാക്കേറ്റമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുപതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് യുവതിയെ ആക്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് ഹായിൽ പോലീസ് വക്താവ് പറഞ്ഞു. 

Tags

Latest News