ഐഫോണ്‍ 13 ഉം പുതിയ ഐപാഡും പുറത്തിറക്കി; മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം

പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി ആപ്പിള്‍ ഇവന്റ് പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കാലിഫോര്‍ണിയ സ്ട്രീമിംഗ് എന്ന പേരില്‍ ഓണ്‍ലൈനിലാണ് അവതരണം.
മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്താണ് പുതുതലമുറ ഐഫോണ്‍ 13 പുറത്തിറക്കിയത്.  സെറാമിക് ഷീല്‍ഡ് ഫ്രണ്ട്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോണ്‍ വിപണിയിലെത്തുക. ഡയഗണല്‍ ഷെയ്പ്പിലുള്ള ട്വിന്‍ റിയര്‍ ക്യാമറയുള്ള ഐഫോണ്‍ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ റെസിസ്റ്റ് ഫോണാകും.
ഐഫോണ്‍ 13 റീസൈക്കിള്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എ15 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐഫോണില്‍.
ഐപാഡ് വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 40 ശതമാനം വളര്‍ച്ച നേടിയെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞു. എ13 ബയോണിക്ക് പ്രോസസറും 20 ശതമാനം അധികം പെര്‍ഫോമന്‍സുമായി പുതിയ ഐപാഡ് അവതരിപ്പിച്ചു.
പുതിയ ഫീച്ചറുകളുമായി ആപ്പിള്‍ വാച്ചും പുറത്തിറക്കി. ഒഎസ് 8 ലാണ് പുതിയ വാച്ച്. പഴയ വാച്ചിനെക്കാള്‍ സ്‌ക്രീനിന് വലുപ്പം കൂടുതലുണ്ട്. ആപ്പിള്‍ സീരിസ് 6നെക്കാള്‍ 20 ശതമാനം അധികം റെറ്റിന ഡിസ്‌പ്ലെയുണ്ട്.  
പുതിയ ഐപാഡാണ് ആപ്പിള്‍ ഇവന്റില്‍ ആദ്യം അവതരിപ്പിച്ചത് എ13 ബയോണിക്ക് പ്രോസസര്‍, മുന്‍ പതിപ്പിനേക്കാള്‍ 20 ശതമാനം അധികം പെര്‍ഫോമന്‍സ്, 12 മെഗാ പിക്‌സെല്‍ അള്‍ട്ര വൈഡ് മുന്‍ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. പുതിയ ക്രോം ബുക്കിനെക്കാള്‍ മൂന്ന് മടങ്ങ് വേഗമുണ്ടെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.  ഐപാഡ്ഒസ് 15, സെന്റര്‍ സ്‌റ്റേജ്, ട്രൂ ടോണ്‍ എന്നിവ ഐപാഡില്‍ മറ്റു ഫീച്ചറുകളാണ്. ഇതിന്റെ വില 329 ഡോളറാണ് തുടക്കവില.

 

 

 

Latest News