യു.പിയില്‍ സ്ത്രീകളേയും പോത്തുകളേയും സുരക്ഷിതരാക്കി- യോഗി ആദിത്യനാഥ്

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ സ്ത്രീ സുരക്ഷയെ പോത്തുകളും കാളകളുമായി താരതമ്യം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംസ്ഥാനത്ത് എല്ലായിടത്തും ഇപ്പോള്‍ സ്ത്രീകളും പോത്തുകളും കാളകളുമെല്ലാം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് യു.പിയില്‍ സ്ത്രീകളും പോത്തുകളും കാളകളുമൊന്നും സുരക്ഷിതരായിരുന്നില്ലെന്ന് പാര്‍ട്ടി വക്താക്കളെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കാമ്പയിനിനുമായി ബന്ധപ്പെട്ടായിരുന്നു  ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി വക്താക്കളുടെ യോഗം.  
എപ്പോഴെങ്കിലും തങ്ങള്‍ക്ക് സുരക്ഷിതത്വം ഉണ്ടാകുമോ എന്ന് സ്ത്രീകള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. നേരത്തെ പെണ്‍മക്കളും സഹോദരിമാരുമെല്ലാം അരക്ഷിതരായിരുന്നു. ഒരു കാളവണ്ടി പടിഞ്ഞാറന്‍ യുപിയിലൂടെ പോയാല്‍, കാളകള്‍ക്കും പോത്തുകള്‍ക്കും പോലും സുരക്ഷ അനുഭവപ്പെട്ടിരുന്നില്ല. പടിഞ്ഞാറന്‍ യു.പിയിലായിരുന്നു ഈ പ്രശ്‌നം. കിഴക്കന്‍ യു.പിയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എല്ലായിടത്തും ഒരുപോലെയാണ്. ഇപ്പോള്‍ പോത്തുകളെയോ കാളകളെയോ സ്ത്രീകളെയോ ആര്‍ക്കെങ്കിലും ബലമായി തട്ടിക്കൊണ്ടുപോകാന്‍ കഴിയുമോ. ഇത് ഒരു വ്യത്യാസമല്ലേ-യോഗി ചോദിച്ചു.

 

Latest News