തെരഞ്ഞെടുപ്പ് വീഴ്ച; എറണാകുളം സി.പി.എമ്മില്‍ കൂട്ടനടപടി

കൊച്ചി- നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ എറണാകുളം സി.പി.എമ്മില്‍ കൂട്ടനടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി നടത്തിയ പരിശോധനക്കു ശേഷമാണു നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം സി.എം.സുന്ദരനെ ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി.വിന്‍സന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി.

കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ രണ്ടു പദവികളില്‍നിന്നു നീക്കി. തൃപ്പൂണിത്തുറയിലെ തോല്‍വിയില്‍ സി.എന്‍. സുന്ദരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണിനെയും മാറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സി. മോഹനനെതിരെയുള്ള നടപടി പരസ്യ ശാസനയിലൊതുക്കി. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

 

Latest News