മോഡി അയച്ച ആദ്യഗഡു; അബദ്ധത്തില്‍ ലഭിച്ച അഞ്ചര ലക്ഷം തിരികെ നല്‍കാതെ ബിഹാര്‍ സ്വദേശി

ഖഗാരിയ- ബാങ്കിന്റെ പിശകു മൂലം അക്കൗണ്ടിലേക്ക് വന്ന അഞ്ചര ലക്ഷം രൂപ തിരികെ നല്‍കാതെ ബിഹാര്‍ സ്വദേശി. പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് അയച്ച പണമാണെന്നാണ് ഇയാളുടെ വാദം.
ഖഗാരിയ ജില്ലയിലെ ബഖ്തിയാര്‍പുര്‍ സ്വദേശി രഞ്ജിത് ദാസിന്റെ അക്കൗണ്ടിലേക്കാണ് ഗ്രാമീണ്‍ ബാങ്ക് അബദ്ധത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്.
പണം താന്‍ ചെലവാക്കി പോയെന്നും തിരികെ നല്‍കാന്‍ നിര്‍വാഹമില്ലെന്നുമാണ് മന്‍സി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രഞ്ജിത് ആവര്‍ത്തിച്ചുള്ള നോട്ടീസുകള്‍ക്ക് നല്‍കുന്ന മറുപടി.
കഴിഞ്ഞ മാര്‍ച്ചില്‍ പണം ലഭിച്ചപ്പോള്‍ താന്‍ അതിയായി സന്തോഷിച്ചുവെന്നും മോഡി അയച്ച പണമാണെന്നാണ് കരുതിയതെന്നും രഞ്ജിത് പറഞ്ഞു. എല്ലാവരുടേയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോഡി നല്‍കിയ വാഗ്ദാനം അദ്ദേഹം ഓര്‍മിപ്പിച്ചു. 15 ലക്ഷത്തിന്റെ ആദ്യഗഡുവാണ് തനിക്ക് ലഭിച്ചതെന്നാണ് കരുതിയതെന്നും അദ്ദേഹം പറയുന്നു.
ബാങ്ക് അക്കൗണ്ടില്‍ പണമൊന്നുമില്ലെന്നാണ് പോലീസ് അറസ്റ്റ് ചെയ്ത ശേഷം രഞ്ജിത് നല്‍കിയ മൊഴി. ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്‍സി പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ ദീപക് കുമാര്‍ പറഞ്ഞു.

 

Latest News