Sorry, you need to enable JavaScript to visit this website.

കോവിഡ്; രോഗബാധ നൂറിന് താഴെ, ദമാമിൽ പുതുതായി ഒരാൾക്ക് മാത്രം രോഗം, മക്കയിൽ രണ്ട്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 46-പേരുടെ അസുഖം ഭേദമായി. റിയാദ് 27, ജിദ്ദ 11, മദീന 4, ബുറൈദ 3, ഹായിൽ 2, മക്ക 2, തായിഫ് 2, യാമ്പു 2, ഉനൈസ 2, ജനൂബ് 1, ഫർസീൻ 1, അബു അജ്രാം 1, അൽ ബിർക് 1, തബൂക് 1, ദമാം 1, ഖമീസ് മുശൈത്ത് 1, അൽഖോബാർ 1, ഹുഫൂഫ് 1 എന്നിങ്ങനെയാണ് നഗരാടിസ്ഥാനത്തിൽ പുതിയ രോഗികളുടെ എണ്ണം. കിഴക്കൻ പ്രവിശ്യയിൽ ആകെ എട്ടു രോഗികളാണുള്ളത്. അൽ ഖസീം 6, അസീർ 5, അൽ ജൗഫ് 4, നജ്‌റാൻ 3, ഹായിൽ 2, തബൂക്ക് 2, അൽ ബാഹ 2, ഉത്തര അതിർത്തി എന്നിങ്ങനെയാണ് പ്രവിശ്യ അടിസ്ഥാനത്തിൽ പുതിയ രോഗികളുടെ എണ്ണം. രോഗം ബാധിച്ച് അഞ്ചു പേരാണ് മരിച്ചത്.
 

Latest News