കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി താലിബാന്‍ നേതാവിന്റെ ശബ്ദസന്ദേശം

കാബൂള്‍- വെടിയേറ്റ് കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍.
വെടിയേറ്റിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അബ്ദുള്‍ ഗനി ബറാദര്‍ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. താലിബാന്‍ വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ബറാദറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ടത്.

അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയിലുണ്ടായ ആഭ്യന്തര തര്‍ക്കത്തിനിടെ ബറാദര്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങള്‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബറാദറിന്റെ ശബ്ദസന്ദേശം താലിബാന്‍ പുറത്തുവിട്ടത്.
കുറച്ചുദിവസമായി താനൊരു യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളുണ്ടാക്കുകയായിരുന്നു- ബറാദര്‍ പറഞ്ഞു. മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും താനും തന്റെ അണികളും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest News