ട്രാഫിക് പിഴയടച്ചില്ലെങ്കില്‍ കോടതി കയറേണ്ടിവരും- നിയമം ഉടന്‍

റിയാദ്- നിശ്ചിത സമയത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്കു വിടുന്നതിനുള്ള നിയമഭേദഗതി വൈകാതെ നടപ്പാക്കിയേക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ ഇത്തരം സംവിധാനമുണ്ടെങ്കിലും സൗദി അറേബ്യയില്‍ ഇത്തരമൊരു നീക്കം ആദ്യമാണ്.
2016 മുതലാണ് സൗദിയില്‍ ട്രാഫിക് നിയമഭേദഗതി നിലവില്‍ വന്നത്. പിഴ നിശ്ചിത സമയത്തിനകം അടച്ചില്ലെങ്കില്‍ കോടതിയിലേക്ക് വിടണമെന്ന് അന്ന് ശിപാര്‍ശയുണ്ടായിരുന്നു. 2016 മുതല്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 34 ശതമാനം അപകടനിരക്കില്‍ കുറവുണ്ടെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌

Tags

Latest News