Sorry, you need to enable JavaScript to visit this website.

കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റി;  ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കാം 

തിരുവനന്തപുരം- കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച ആലോചിക്കുന്ന അവലോകന യോഗം നാളത്തേക്കു മാറ്റി. ഇന്നു വൈകുന്നേരം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകളുടെ കാര്യത്തില്‍ നാളെ തീരുമാനമെടുത്തേക്കും.കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷന്‍ വളരെ വേഗം മുന്നോട്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് അറിയുന്നത്.ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. മ്യൂസിയങ്ങളും മൃഗശാലകളും തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് പ്രഭാത- സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമ തീരുമാനം. തിയേറ്ററുകള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Latest News