Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; മൂന്നാം പ്രതി സി.പി. ഉസ്മാന്‍ പോലീസ് പിടിയില്‍

മലപ്പുറം- പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതിയായ സി.പി. ഉസ്മാന്‍ പിടിയിലായി. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ടി.എസ് സംഘമാണ് ഉസ്മാനെ മലപ്പുറത്ത് നിന്ന് പിടികൂടിയത്.ഉസ്മാന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളെ അരീക്കോട് ചോദ്യം ചെയ്യുകയാണ്. നേരത്തെയും ഉസ്മാനെ മാവോയിസ്റ്റ് കേസില്‍ പിടികൂടിയിരുന്നു.
വനമേഖലകളില്‍ വെച്ച് നടത്തിയ മാവോയിസ്റ്റ് ക്യാംപുകളില്‍ ഉസ്മാന്‍ പങ്കെടുത്തിരുന്നതായി തെളിവുകള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

Latest News