Sorry, you need to enable JavaScript to visit this website.

കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുന്നു,  പതിനൊന്ന്മണിക്ക് മാധ്യമങ്ങളെ കാണും

കോഴിക്കോട്-സസ്പെന്‍ഷനിലുള്ള  കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന അനില്‍ കുമാര്‍ ഇന്നു രാവിലെ പതിനൊന്നിന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി വിടാനുള്ള തീരുമാനം ഇതില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശനം നടത്തിയതിന് അനില്‍കുമാറിനെതിരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ നോട്ടീസിന് അദ്ദേഹം നല്‍കിയ വിശദീകരണത്തില്‍ നേതൃത്വം തൃപ്തരല്ലെന്നാണ് വിവരം. സസ്പെന്‍ഷന്‍ നടപടി നീണ്ടുപോവുന്നതില്‍ പ്രതിഷേധിച്ച് അനില്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ കുമാറിനൊപ്പം ഷോകോസ് നോട്ടീസ് ലഭിച്ച ശിവദാസന്‍ നായരുടെയും രാജ്മോഹന്‍ ഉണ്ണിത്താന്റെയും വിശദീകരണത്തില്‍ നേതൃത്വം തൃപ്തരാണ്.ഡിസിസി അധ്യക്ഷ പട്ടികയില്‍ ഉള്‍പ്പെട്ടത് നേതാക്കളുടെ പെട്ടിയെടുപ്പുകാരാണ് എന്നാണ് അനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്.

Latest News