തളിപ്പറമ്പ്- ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതൃസഹോദരനായ മഞ്ചേശ്വരം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് അങ്ങോട്ട് കൈമാറി.
മാതാവായ യുവതിയെ മഞ്ചേശ്വരത്താണ് കല്യാണം കഴിച്ചയച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് ഭര്‍തൃസഹോദരന്‍ ആറു വയസ്സുകാരിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
രണ്ടുമാസം മുമ്പാണ് ആദ്യം പീഡനത്തിനിരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. പിന്നീട് ആവര്‍ത്തിക്കുകയും ചെയ്തു. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പഴുപ്പുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനം നടന്നതായി മനസ്സിലായത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാവ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടത്താനായി കേസ് മഞ്ചേശ്വരം സ്‌റ്റേഷനിലേക്ക് കൈമാറി.






