Sorry, you need to enable JavaScript to visit this website.

കിറ്റക്‌സിനെതിരെ ഗുരുതര ആരോപണങ്ങളുമായി എം.എല്‍.എമാര്‍

കൊച്ചി- കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എം.എല്‍.എമാര്‍ രംഗത്ത്. തൊഴില്‍ വകുപ്പ് മാത്രം നടത്തിയ പരിശോധനയില്‍ കമ്പനിയില്‍ എട്ട് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി എം.എല്‍.എമാരായ പി.ടി തോമസും എല്‍ദോസ് കുന്നപ്പള്ളിയും പി.വി ശ്രീനിജനും ആരോപിച്ചു

1) 13 കോടി പഞ്ചായത്ത് മിച്ചം പിടിച്ചത് നിയമലംഘനം - ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ 13 കോടി രൂപ മിച്ചം പിടിച്ചത് പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. ഈ തുക ഡെപ്പോസിറ്റ് ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇതിന്റെ പലിശ എവിടെയാണെന്ന് മറുപടിയില്ല. പദ്ധതി തുക ചെലവഴിക്കാത്തതുമൂലം അടുത്ത വര്‍ഷം അനുവദിക്കുന്ന തുക കുറയുമെന്നും പി.ടി തോമസ് പറഞ്ഞു.

2) റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് - സിംഗപ്പൂര്‍ മോഡലില്‍ കിഴക്കമ്പലത്ത് നിര്‍മ്മിച്ചിരിക്കുന്ന എല്ലാ റോഡുകളും കിറ്റക്‌സ് കമ്പനിയിലേക്ക് ആണ്.

3) ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത് പാടം നികത്തി
4) അലുമിനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി.

5) സി.എസ്.ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടി ചിലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണം

6) പുരുഷന്മാരായ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥ.

7) കിറ്റക്‌സ് കമ്പനിയിലെ മരണങ്ങളില്‍ അന്വേഷണം വേണം.

8) അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്കുകളില്ല.

9)കിഴക്കമ്പലം പഞ്ചായത്ത് പദ്ധതി വിഹിതം വിനിയോഗിച്ചതില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ അമ്പത്തിരണ്ടാം സ്ഥാനത്ത് എന്ന് എം.എല്‍.എമാര്‍

10) കിഴക്കമ്പലം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് 20000, 15000, 10000 രൂപ എന്ന കണക്കില്‍ നല്‍കിയിട്ടുണ്ട്. ഇത് നിയമലംഘനമാണ്.

കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനിക്കെതിരെ നേരത്തെ എം.എല്‍.എമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്നായിരുന്നു പരാതി. ഇതിനെത്തുടര്‍ന്നാണ് കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

 

Latest News