ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബസ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം- ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റിമറിഞ്ഞു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. വലിയ ദുരന്തം ഒഴിവായി.

നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

ആറ്റിങ്ങലില്‍നിന്ന് കല്ലമ്പലത്തേക്ക് പോകുകയായിരുന്ന ദേവൂട്ടി ബസാണ് അപകടത്തില്‍പെട്ടത്. പൂവന്‍പാറ പുളിമൂട് സ്വദേശി ഷൈബു (35) ആയിരുന്നു ബസ് ഡ്രൈവര്‍. ഇയാള്‍ക്ക് വാഹനം ഓടിക്കുന്നതിനിടെ ജെന്നി ഉണ്ടായതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News