Sorry, you need to enable JavaScript to visit this website.

VIDEO പിസ്സ കണ്ട കുഞ്ഞിന്റെ ചിരി നിങ്ങളെയും ചിരിപ്പിക്കും

പിസ്സ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഇറ്റാലിയന്‍ വിഭവം കണ്ട കുട്ടിയുടെ ആവേശവും ആഹ്ലാദവും ആരേയും ചിരിപ്പിക്കും. അതു കൊണ്ടുതന്നെയാണ് സോഷ്യല്‍ മീഡിയ അതേറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.
പിസ്സയിലെ റൊട്ടിയും ചീസുമാണ് കുട്ടികളെ പിസ്സ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ കുട്ടിയുടെ അത്രയും വലിപ്പമുള്ള പിസ്സ കണ്ടാണ് കുട്ടിയുടെ ആഹ്ലാദം. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലെ കുട്ടിയെ എല്ലാവരും ഇഷ്ടപ്പെടുന്നു.
കുടുംബാംഗങ്ങള്‍ ചുറ്റും കൂടിയിരിക്കെയാണ് ബന്ധുക്കളിലൊരാള്‍ പെട്ടി കൊണ്ടുവന്നതും തുറന്നതും. പിസ്സ കണ്ടയുടന്‍ പെണ്‍കുഞ്ഞ് പൊട്ടിച്ചിരിച്ചും കൈകൊട്ടിയും ആഹ്ലാദിക്കുന്നതാണ് വീഡിയോ.

 

Latest News