ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകളുമായി പാലാ രൂപത

കോട്ടയം- കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പാലാ രൂപത ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകള്‍ രൂപീകരിക്കുന്നു. മദ്യ, ലഹരി മരുന്ന് ഉപയോഗം തടയാനാണ് ജാഗ്രതാ സെല്ലുകള്‍ രൂപീകരിക്കുന്നതെന്ന് കെ.സി.ബി.സി പറയുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വര്‍ഗീയ വിദ്വേഷപരമായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം വലിയ വിവാദമായതിനു പിന്നാലെയാണ് ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുമായി സഭ രംഗത്തെത്തിയത്. സമുദായത്തിലെ യുവജനങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നത് തടയാനുള്ള കരുതലാണ് ഈ സമിതിയെന്നും സംഘാടകര്‍ പറയുന്നു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ ബിഷപ്പിന് കെസിബിസി മദ്യവിരുദ്ധ സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News