പുതിയ ക്വാറന്റൈന്‍ വ്യവസ്ഥ; ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും നേരിട്ട് വരാനാവില്ല

റിയാദ്- വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇപ്പോഴും പുതിയ തീരുമാനങ്ങളില്ല. ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരണമെങ്കില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ സാധ്യമാകൂ. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം സൗദിയിലേക്ക് പ്രവേശനം അനുവദിച്ച രാജ്യങ്ങള്‍ക്ക് മാത്രമാണ്. പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞ ശേഷമാണ് സൗദിയിലെത്തേണ്ടത്. ഇവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ സൗദിയിലെത്തിയാല്‍ ഇനി മുതല്‍ അഞ്ചു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ പാലിച്ചാല്‍ മതി. ഏഴു ദിവസം ആവശ്യമില്ല. ശേഷം സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം.

Latest News