മൊഹാലി- ദേശീയ ഷൂട്ടിങ് താരം നമവീര്‍ സിങ് ബ്രാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന് അറിയില്ലെന്നുമാണ് കുടുംബം പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് താരത്തെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.






