ഇമ്യൂണ്‍ സ്റ്റാറ്റസില്ലാത്തവര്‍ സൗദിയിലെത്തിയാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം

റിയാദ്- വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ എത്തുന്നവര്‍ സൗദിയിലെത്തിയ ശേഷം ആവശ്യമായ ഡോസുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയോ ലോകാരോഗ്യ സംഘടനയോ അംഗീകരിക്കാത്ത സിനോഫാം, സിനോഫാക് എന്നീ വാക്‌സിന്‍ എടുത്തവര്‍ ഇവിടെ എത്തിയ ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ മതി.
ലോകാരോഗ്യ സംഘടനയോ സൗദി അറേബ്യയോ അംഗീകരിക്കാത്ത വാക്‌സി നെടുത്ത് സൗദി അറേബ്യയിലെത്തുന്ന ഇമ്യൂണ്‍ സ്റ്റാറ്റസില്ലാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റെടുത്താണ് സൗദിയില്‍ പ്രവേശിക്കേണ്ടത്. ഇവരും 5 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആണ് പാലിക്കേണ്ടത്. അഞ്ചാം ദിവസം പരിശോധന നടത്തി ഫലം നഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം. ഇന്ത്യയിലെ കോവാക്‌സിനെ കുറിച്ച് വിവരം ലഭ്യമല്ല. സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതലാണ് വ്യവസ്ഥ നിലവില്‍ വരിക. സൗദിലെത്തുന്നതിന് മുമ്പ് എല്ലാവരും ഖുദൂം എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Latest News