കൊച്ചി- പ്രമുഖ നടൻ റിസ ബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകരംഗത്തുനിന്നാണ് റിസബാവ സിനിമയിൽ എത്തിയത്. മൂന്നു ദിവസം മുമ്പാണ് പക്ഷാഘാതത്തെ തുടർന്നാണ് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ പശുപതിയിലൂടെയാണ് നായകനായി റിസ ബാവ എത്തിയത്. ഇൻഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെയാണ് റിസ ബാവ ശ്രദ്ധേയനായത്.