Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസം പാസായി

ഈരാറ്റുപേട്ട - ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സനെതിരായി എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എസ്.ഡി.പി.ഐയുടെ പിന്തുണയോടെ പാസായി. 28 അംഗ നഗരസഭയിൽ വെൽഫെയർ പാർട്ടിയുടെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ 14 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു മുസ്ലിം ലീഗ് അംഗമായിരുന്ന സുഹറ അബ്ദുൽ ഖാദർ ചെയർപേഴ്‌സനായത്. 

ഒമ്പത് അംഗങ്ങളുള്ള എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അഞ്ച് എസ്.ഡി.പി.ഐ അംഗങ്ങളുടേയും ഒരു വിമത കോൺഗ്രസ് അംഗത്തിന്റേയും പിന്തുണ ലഭിച്ചു.

കഴിഞ്ഞ ഭരണ സമിതി കാലത്ത് നാല് അവിശ്വാസങ്ങളെ നേരിട്ട് അഞ്ച് ചെയർമാൻമാർ മാറി വന്ന ഈരാറ്റുപേട്ടയിൽ ഈ കാലയളവിലെ ആദ്യ അവിശ്വാസമാണ് ഇന്ന് നടന്നത്. 

കൂറുമാറിയ അംഗത്തെ എത്രയും വേഗം അയോഗ്യയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് പറഞ്ഞു. 


 

Latest News