'മേഴ്‌സിസിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടേഴ്‌സിന്റെ  ഇടയില്‍ രഹസ്യ മുറുമുറുപ്പിന് ഇടയാക്കി' -സി.പി.ഐ

കൊല്ലം-നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലങ്ങളില്‍ ഉണ്ടായ തോല്‍വിയില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോര്‍ട്ടുള്ളത്. മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെയും സി.പി.ഐ. വിമര്‍ശിച്ചു. മേഴ്‌സിസിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണ് കുണ്ടറയില്‍ തിരിച്ചടിയായതെന്നാണ് സി.പി.ഐ.യുടെ വാദം. സ്വഭാവരീതി വോട്ടേഴ്‌സിന്റെ ഇടയില്‍ രഹസ്യ മുറുമുറുപ്പിന് ഇടയാക്കി, ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും സി.പി.ഐ. ചൂണ്ടിക്കാട്ടി. കുണ്ടറയില്‍ വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ. അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പീരുമേട്ടിലും മണ്ണാര്‍ക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തല്‍. നാട്ടികയില്‍ മുന്‍ എം.എല്‍.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്നും വിമര്‍ശനം. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ തോല്‍വിക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.സി.പി.ഐ.യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.ഐ.എമ്മിന് കടുത്ത വിമര്‍ശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ. അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോര്‍ന്നുവെന്നും ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

Latest News