Sorry, you need to enable JavaScript to visit this website.

യു.പിയില്‍ കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനില്ല, പ്രിയങ്കയുടെ നേതൃത്വത്തില്‍ നേരിടും

ആഗ്ര- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും പ്രിയങ്കയുടെ നേതൃത്വത്തില്‍ നേരിടുമെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. അക്കാര്യം പിന്നീട് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുപി തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ പ്രിയങ്ക ഗാന്ധി ഞയാറാഴ്ച സോണിയാ ഗന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പര്യടനം ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെ തനിച്ചു നേരിടുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ മണ്ഡലത്തിലും ജനങ്ങളെ സമീപിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുടെ ശബ്ദമായിരിക്കും ഇക്കുറി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
പ്രകടനപത്രിക തയാറാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനാണ് സല്‍മാന്‍ ഖുര്‍ഷിദ് ആഗ്രയിലെത്തിയത്.

 

Latest News