കിഷോറിനെ വേണോ, വേണ്ടയോ... സോണിയയുടെ തീരുമാനം ഉടന്‍

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ എടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഭിന്നത നിലനില്‍ക്കെ, കിഷോറിനെ അനുകൂലിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി രംഗത്തുവന്നു. കിഷോറിനെതിരെ നിലകൊള്ളുന്നവര്‍ പരിഷ്‌കരണ വിരുദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുനിന്ന് കോണ്‍ഗ്രസിനെ സഹായിക്കുന്നതിനെക്കാള്‍ മെച്ചമായിരിക്കും അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നതെന്ന് മൊയ്‌ലി പറഞ്ഞു.
നിരവധി നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Latest News