Sorry, you need to enable JavaScript to visit this website.

കമിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി: യുവതി മരിച്ചു

അങ്കമാലി- കമിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് യുവതി മരിച്ചു. കറുകുറ്റി തൈക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ബിന്ദു (42) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറിന് ഇവരുടെ വാടകവീട്ടിലാണ് ഇരുവരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു. രണ്ടു കുട്ടികളുടെ മാതാവാണ് ബിന്ദു. ഭർത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടെപ്പം കോക്കുന്നിൽ വാടകക്ക് താമസിക്കുന്നതിനിടെയാണ് പൊള്ളൽ ഏറ്റത്. പൊള്ളലേറ്റ മിഥുൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News