എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ശശീന്ദ്രന്‍ ദല്‍ഹിക്ക്

തിരുവനന്തപുരം- പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എന്‍.സി.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് തിങ്കളാഴ്ച ദല്‍ഹിക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു.
വീണ്ടും മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് ധാര്‍മികത അനിവര്യമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നോയെന്ന കാര്യം മാധ്യമങ്ങള്‍ക്ക് വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത തന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗുഢാലോചന നടന്നുവെന്ന് കരുതുന്നില്ല. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഫോണ്‍കെണി കേസില്‍ കഴിഞ്ഞ ദിവസമാണ് ശശീന്ദ്രനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പരാതിക്കാരി മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് കേസ് അവസാനിച്ചത്. ഇതോടെ ശശീന്ദ്രന്‍ വീണ്ടം മന്ത്രിയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കയാണ്.
 

Latest News