അഞ്ച്  ദിവസം മുന്‍പ് ഭര്‍ത്താവ് മരിച്ച യുവതി  പാറക്കുളത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം- പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് സൂരജ് അഞ്ചു ദിവസം മുന്നേ മുട്ടത്തറയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണു മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
 

Latest News