എക്‌സറേ എടുക്കുന്നതിനിടെ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍  സ്പര്‍ശിച്ചു പീഡന ശ്രമം: എക്‌സ്‌റേ ക്ലിനിക് ഉടമ അറസ്റ്റില്‍

കോട്ടയം- യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്‌സ്‌റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം കല്ലറയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കേസില്‍ കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പോലീസ് പിടിയിലായത്. കടുത്തുരുത്തി കല്ലറയില്‍ സ്വകാര്യ എക്‌സ്‌റേ ക്ലിനിക് നടത്തുകയായിരുന്ന സ്റ്റീഫന്‍ എക്‌സ്‌റേ എടുക്കാന്‍ വന്നപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കാനിങ്ങിന് എത്തിയ 30 വയസ്സുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ബഹളംവെച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ബഹളം കേട്ടെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്. അതേസമയം, സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഇതുവരേയ്ക്കും പോലീസിനോ അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാരിന്റേതെന്നും വിമര്‍ശനം ഉയരുന്നുണ്ട്‌
 

Latest News