റായ്പൂര്‍- ഛത്തീസ്ഗഢില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത് ബി.ജെ.പി അധികാരത്തിലിരുന്നപ്പോഴാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ പറഞ്ഞു.
കര്‍ഷക പ്രശ്‌നങ്ങളും ആദിവാസി പ്രശ്‌നങ്ങളുമൊക്കെ ഉപേക്ഷിച്ച് ബി.ജെ.പി ഇപ്പോള്‍ മതപരിവര്‍ത്തനം മാത്രമാണ് ഉന്നയിക്കുന്നത്. ബി.ജെ.പി ഭരിക്കുമ്പോഴാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചുകള്‍ സ്ഥാപിതമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ആരെങ്കിലും മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാഗെല്‍ പറഞ്ഞു.






