ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി തെരഞ്ഞെടുപ്പ് കണക്കുകൂട്ടലിന്റെ ഭാഗമെന്ന് ജിഗ്നേഷ്

ഗാന്ധിനഗര്‍- ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി മന്ത്രിസഭയുടെ രാജി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണക്കുകൂട്ടലിന്റെ ഭാഗം മാത്രമാണെന്ന് സ്വതന്ത്ര്യ എംഎല്‍എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലുള്ള വന്‍ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി അന്ന് രാജിവച്ചിരുന്നെങ്കില്‍ അത് ഗുജറാത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കുമായിരുന്നുവെന്നും ജിഗ്നേഷ് പറഞ്ഞു. 

കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിലെ ഗുജറാത്ത് സര്‍ക്കാരിന്റെ വീഴ്ച വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ജൂലൈയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡ് രോഗി ഉറുമ്പരിക്കുന്ന നിലയില്‍ കിടക്കുന്ന വിഡിയോ വൈറലായതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.  

Latest News