കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്- കരിപ്പൂര്‍ വിമാനപകടം പൈലറ്റിന്റെ പിഴവ്മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിമാനം റണ്‍വെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാന്‍ഡ് ചെയ്തത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വിമാനം അമിത വേഗത്തില്‍ മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവശങ്ങളിലെ ടാങ്കുകളില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടായി. എന്നാല്‍ ആഘാതത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തില്‍ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട്.

പൈലറ്റിന് ഗോ എറൗണ്ട് നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News