ജനവാസകേന്ദ്രത്തില്‍ അവശനിലയില്‍ കണ്ട മലമാന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി

കല്‍പറ്റ-പഴയ വൈത്തിരിക്കു സമീപം ചാരിറ്റിയില്‍ ജനവാസകേന്ദ്രത്തില്‍
അവശനിലയില്‍ കണ്ടെത്തിയ മലമാന്‍ കുഞ്ഞിനെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി വനം വകുപ്പിന് കൈമാറി. ചാരിറ്റി ഫോറസ്റ്റ് ഓഫീസിന് സമീപം സി.സി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മാന്‍കുഞ്ഞിനെ കണ്ടെത്തിയത്. കുറ്റിക്കാട്ടിലെ മുള്‍പ്പടര്‍പ്പില്‍നിന്നു കരച്ചില്‍ കേട്ട് ബാബുവിന്റെ വീട്ടിലുണ്ടായിരുന്ന മിഥുന്‍, ഉല്ലാസ്, നിഖില്‍ ടി.ബാസ്റ്റ്യന്‍ എന്നിവര്‍ ചെന്നുനോക്കിയപ്പോഴാണ് നനഞ്ഞ് അവശനിലയില്‍  മാന്‍കുഞ്ഞിനെ കണ്ടത്. വീട്ടിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കിയ ഇവര്‍ അറിയിച്ചതനുസരിച്ചാണ്  വനപാലകര്‍ ചാരിറ്റിയിലെത്തി മാന്‍കുഞ്ഞിനെ കൊണ്ടുപോയത്.  വനം ഓഫീസില്‍ പരിചരണത്തിലുള്ള മാന്‍കുഞ്ഞിനു അവശ്യമെങ്കില്‍ വെറ്ററിനറി ആശുപത്രിയില്‍ ചികിത്സ  ലഭ്യമാക്കുമെന്നു വനപാലകര്‍ പറഞ്ഞു.

 

 

Latest News