ജിസാനില്‍ ഹഷീഷുമായി ഏതോപ്യക്കാരന്‍ പിടിയില്‍

ജിസാന്‍-നിരോധിത മയക്കുമരുന്നായ ഹഷീഷുമായി ഏതോപ്യന്‍ വംശജന്‍ പിടിയില്‍.
അബുഅരീഷില്‍വെച്ച് സെപ്ഷ്യല്‍ റോഡ് സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ഇയാളുടെ വാഹനത്തില്‍നിന്ന് 25 കിലോ വരുന്ന ഹഷീഷ് പിടിച്ചെടുക്കുകയായിരുന്നു. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. 50 വയസുകാരനായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ജിസാന്‍ പ്രവിശ്യ പോലീസ് വക്താവ് മേജര്‍ നായിഫ് ഹികമി അറിയിച്ചു.

 

 

Latest News