ജാമിദക്ക് തസ്ലീമ നസ്‌റീന്റെ അഭിനന്ദനം

കേരളത്തില്‍ മുസ്ലിം സ്ത്രീ ഇമാമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ സംഭവത്തില്‍ വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ പ്രതികരണം.
ട്വിറ്ററിലാണ് താനൊരു വിശ്വാസിയല്ലെങ്കിലും വനിതകള്‍ നേതാക്കളാകുന്നതിനെ അഭിനന്ദിക്കുന്നുവെന്ന് തസ്ലീമ കുറിച്ചത്. ചില സ്ഥലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഇമാമുകളായി മാറി വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഞാനൊരു വിശ്വാസിയല്ലെങ്കിലും ഇതിനെ അഭിനന്ദിക്കുകയാണ്. പ്രാര്‍ഥനകള്‍ പരാജയമാണെന്നും വനിതകള്‍ക്ക് അതു കൊണ്ടു ഒന്നും നേടാനില്ലെന്നും എനിക്ക് ഉറപ്പാണ്. വനിതകളെ നേതാക്കളായി ഇസ്്‌ലാം അംഗീകരിക്കുന്നില്ലെങ്കിലും വനിതകള്‍ നേതാക്കളാകുന്നതിനെ അഭിനന്ദിക്കുന്നു- തസ്ലീമ ട്വിറ്ററില്‍ പറഞ്ഞു. 
 

Latest News